റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കശ്മീരില്‍ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ 17കാരി മരിച്ചു: ആറുപേര്‍ക്ക് പരിക്കേറ്റു

September 17, 2021 - 11:51 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ 17 വയസ്സുള്ള പെണ്‍കുട്ടി മരിച്ചു. ആറുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. സ്ഫോടനത്തിന്റെ കൃത്യമായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയിലെ ഹന്ദ്വാര പ്രദേശത്തെ താരാത്പോറയിലുള്ള ഗുലാം അഹമ്മദ് വാനിയുടെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി 8.45 ഓടെ സ്ഫോടനമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. ഷബ്നം വാനി (17)യാണ് മരണപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. പരിക്കേറ്റ മറ്റ് ആറുപേര്‍ കുടുംബാംഗങ്ങളാണെന്ന് കരുതപ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സ്ഫോടനത്തിന്റെ സ്വഭാവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു. എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് പോലിസ് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം പരിശോധിക്കുകയാണെന്നും പോലിസ് വിശദീകരിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *