ഓഡിറ്റില്‍നിന്ന് ഒഴിവാക്കണം: പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി നിര്‍ദേശപ്രകാരമുള്ള സ്വതന്ത്ര ഓഡിറ്റില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ അപേക്ഷ. ശ്രീപത്മനാഭക്ഷേത്രം ഭരണസമിതിയുടെ കീഴിലല്ല ട്രസ്റ്റെന്നു കോടതി നിര്‍ദേശിക്കണമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെടുന്നു. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും 25 വര്‍ഷത്തെ വരവുചെലവ് കണക്കുകള്‍ പരിശോധിക്കാന്‍ സ്വകാര്യ ഓഡിറ്റ് കമ്പനിയെ നിയോഗിച്ചത്. വരവുചെലവുകണക്ക് കമ്പനി ആവശ്യപ്പെട്ടതോെടയാണു ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിക്കുക.

1965-ല്‍ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയാണു പദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് രൂപീകരിച്ചത്. ക്ഷേത്രത്തിന്റെ െദെനംദിന ഭരണത്തില്‍ ട്രസ്റ്റ് ഇടപെടാറില്ലെന്നും സ്വതന്ത്രസ്ഥാപനമായാണു പ്രവര്‍ത്തിക്കുന്നതെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. എന്നാല്‍, ക്ഷേത്രത്തിനടുത്തുള്ള ശ്രീവൈകുണ്ഡം, അനന്തശയനം, ഭജനപ്പുര, മഹാലക്ഷ്മി, സുദര്‍ശന്‍ മണ്ഡപങ്ങളും ചിത്രാലയം ആര്‍ട്ട് ഗാലറി, കുതിരമാളിക എന്നിവയും ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →