റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സീരിയല്‍ നടന്‍ വലിയശാല രമേശ് അന്തരിച്ചു

September 11, 2021 - 11:37 am

തിരുവനന്തപ്പുരം: കഴിഞ്ഞ 22 വർഷങ്ങളായി സീരിയൽ രംഗത്ത് സജീവമായിരുന്ന പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല 11/09/21 ശനിയാഴ്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പ്രാഥമിക നിഗമനം ആത്മഹത്യ ആണെന്നാണ്. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് സൂചന. മൃതദേഹം പി. ആർ.എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഗവൺമെന്റ് മോഡൽ സ്കൂളിലാണ് രമേശ് വലിയശാലയുടെ പ്രാഥമികവിദ്യാഭ്യാസം. തിരുവനന്തപുരം ആർട്സ് കോളജിൽ പഠിക്കുന്ന സമയത്ത് നാടകത്തിൽ സജീവമായ രമേശ് കോളേജ് പഠനത്തിന് ശേഷമാണ് സീരിയലിൽ സജീവമായത്. സംവിധായകൻ ഡോക്ടർ ജനാർദ്ദനൻ അടക്കമുള്ളവരോടൊപ്പം നാടകത്തിൽ പ്രവർത്തിച്ച അദ്ദേഹം മലയാള സീരിയല്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. സ്വകാര്യ ചാനലിലെ പൗർണമിത്തിങ്കൾ എന്ന സീരിയലിൽ ആണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *