കോഴിക്കോട്: താമരശേരി ചുരം ഒമ്പതാം വളവിന് സമീപം ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊടുവള്ളി പെരിയാംതോട് സ്വദേശി രാരോത്ത്ചാലിൽ റംസിത്ത് (30) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ദിൽഷാദ്, സൈബിൻ, കുക്കു എന്നിവർക്കാണ് പരുക്കേറ്റത്. ദിൽഷാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു
വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറും ചുരമിറങ്ങി വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. 2021 സെപ്തംബർ 10 വെളളിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം.