റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

September 6, 2021 - 9:07 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ സര്‍ക്കാരിനെ താലിബാന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. താലിബാനുമായി അടുത്തവൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ചെറുത്തുനില്‍പ്പിനൊടുവില്‍ പഞ്ച്ശീര്‍ താഴ്വരയും താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഉടന്‍ സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പറുത്തുവന്നിരിക്കുന്നത്.അതേസമയം പഞ്ച്ശീര്‍ താഴ്വരയിലെ പോരാട്ടത്തിന് നേതൃത്വം നല്‍കിയ മുന്‍ വൈസ് പ്രസിഡന്‍്റ് അമറുളള സലേ അഫ്ഗാന്‍ വിട്ട് താജിക്കിസ്ഥാനില്‍ അഭയം തേടിയതായും താലിബാന്‍ വ്യക്തമാക്കി. എന്നാല്‍ പഞ്ച്ശീറില്‍ നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്സ്(എന്‍ആര്‍എഫ്) പോരാട്ടം തുടരുകയാണെന്ന് എന്‍ആര്‍എഫ് നേതാവ് അഹമ്മദ് മസൂദ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *