റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലയാളത്തിൽ ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച ബാബു നജീബ് കൂട്ടുകെട്ടിലെ നജീബ് അന്തരിച്ചു

September 3, 2021 - 5:24 pm

മലയാളത്തിലെ പ്രശസ്ത നിർമ്മാതാക്കളായ ബാബു നജീബ് കൂട്ടുകെട്ടിലെ നജീബ് ദുബായിൽ അന്തരിച്ചു. അരയന്നങ്ങളുടെ വീട്, വജ്രം എന്നീ സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്ന നജീബ് കുറേ വർഷങ്ങളായി ദുബായിൽ ആയിരുന്നു.

മേലേ വാര്യത്തെ മാലാഖ കുട്ടികൾ, മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരി നീയും സുന്ദരൻ ഞാനും, പടനായകൻ, തുടങ്ങിയ സിനിമകൾ നിർമ്മിക്കുകയും ചെയ്തു.

വ്യവസായപ്രമുഖനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പരേതനായ വി എച്ച് എം റഫീഖിന്റെ സഹോദരനാണ് നജീബ്. ഷാനി ഭാര്യയും സ്നേഹ, നടാഷ എന്നിവർ മക്കളുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *