റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉപയോഗിച്ചത് കത്യൂഷ റോക്കറ്റുകള്‍: കാബൂള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

August 30, 2021 - 8:49 pm

കാബൂള്‍: ഇന്ന് കാബൂള്‍ വിമാനത്താവളത്തിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആറ് കത്യൂഷ റോക്കറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഐഎസ് അവകാശപ്പെട്ടു. കാബൂള്‍ വിമാനത്താവളത്തോട് ചേര്‍ന്നാണ് ഇന്ന് സ്ഫോടനം നടന്നത്. ഐഎസ് വാര്‍ത്തകള്‍ പുറത്തുവിടുന്ന അമാക് ആണ് ഈ വാര്‍ത്തയും പുറത്തുവിട്ടത്. ആറ് റോക്കറ്റുകളാണ് വിമാനത്താവളത്തെ ലക്ഷ്യമിട്ടതെന്നും അതിലൊന്ന് തങ്ങളുടെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തെന്നും യുഎസ് സൈന്യം അറിയിച്ചു. എന്നാല്‍ ആക്രമണം നടന്നെങ്കിലും യുഎസ് സൈന്യത്തിന്റെ സി-17 ചരക്ക് വിമാനം ഹമിദ് കര്‍സായ് വിമാനത്താവളത്തില്‍ ഇറങ്ങുകയും ചരക്ക് കയറ്റി പോവുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ഐഎസ്് വിമാനത്താവളത്തിനെതിരേ ആക്രമണം നടത്തിയിരുന്നു. 169 അഫ്ഗാന്‍കാര്‍ കൊല്ലപ്പെട്ട ചാവേര്‍ സ്ഫോടനത്തില്‍ 13 യുഎസ് ഭടന്മാര്‍ക്കും ജീവഹാനിയുണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *