റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയില്‍ സ്‌ത്രീകള്‍, ദളിത്‌,പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ സത്യം വിളിച്ചുപറയാനുളള സാഹചര്യമില്ലെന്ന്‌ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്‌

August 29, 2021 - 9:39 am

ന്യൂ ഡല്‍ഹി : ഭരണാധികാരികള്‍ വസ്‌തുതകള്‍ മൂടിവയ്‌ക്കുമ്പോള്‍ സത്യങ്ങള്‍ വിളിച്ചുപറയാന്‍ ജനങ്ങള്‍ക്ക്‌ ബാധ്യതയുണ്ടെന്നും അത്‌ അവരുടെ അവകാശമാമെന്നും സുപ്രീം കോടതി ജഡ്‌ജി ഡിവൈ ചന്ദ്രചൂഡ്‌. സത്യം പറയാനുളള ജനങ്ങളുടെയും നിയമത്തിന്റെയും അവകാശം എന്ന വിഷയത്തില്‍ എംസി ചാഗ്‌ല അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

ജനാധിപത്യരാജ്യങ്ങള്‍ സത്യംമൂടിവയ്‌ക്കുന്നത്‌ പതിവാണ്‌ ,പെന്റഗണ്‍ പേപ്പര്‍ പുറത്തുവരുന്നതുവരെ വിയറ്റ്‌നാം യുദ്ധത്തിലെ യുഎസിന്റെ പങ്ക്‌ വ്യക്തമാക്കിയിരുന്നില്ല. ഇന്ന്‌ പലരാജ്യങ്ങളും കോവിഡ്‌ വിവരങ്ങളില്‍ വെളളം ചേര്‍ക്കുന്നു. അതിനാല്‍ സത്യം അറിയാന്‍ സര്‍ക്കാരുകളെ ആശ്രയിക്കാനാവില്ല. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരണം സര്‍ക്കാരുകളുടെ കളളക്കളി പുറത്തുകൊണ്ടുവരണം. കളളം പറഞ്ഞ്‌ ജനാധിപത്യത്തിന്‌ പിടിച്ചുനില്‍ക്കാനാവില്ല. സത്യമുണ്ടായാലെ ജനങ്ങള്‍ക്ക്‌ ജനാധിപത്യത്തില്‍ വിശ്വാസം വരു. സത്യം അറിയാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. ഇക്കാര്യത്തില്‍ കോടതിക്കും വലിയ പങ്കുണ്ടെന്നും ജസ്റ്റിസ് ചന്ദചൂഡ്‌ ചൂണ്ടിക്കാട്ടി

വിദ്യാര്‍ത്ഥികള്‍ക്ക്‌ സത്യവും മിത്ഥ്യയും തിരിച്ചറിയാന്‍ കഴിയുന്ന അന്തരീക്ഷം വിദ്യാലയങ്ങളിലും വേണം. നിഷ്‌പക്ഷ വാര്‍ത്തകള്‍ നല്‍കി മാദ്ധ്യമങ്ങള്‍ക്കും വലിയ പങ്ക്‌ വഹിക്കാനാവും. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ സ്‌ത്രീകള്‍, ദളിത്‌,പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ സത്യം വിളിച്ചുപറയാനുളള സാഹചര്യമില്ലെന്നും ഡിവൈ ചന്ദ്രചൂഡ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *