റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെബ്സീരീസ് മണി ഹിസ്റ്റിന്റെ അഞ്ചാം സീസൺ പുതിയ പോസ്റ്റർ പുറത്ത്

August 24, 2021 - 10:46 am

അലക്സ് പീന സംവിധാനം ചെയ്ത സ്പ്നിഷ് വെബ് സീരീസ് ആയ മണി ഹിസ്റ്റിന്റെ അഞ്ചാമത്തെയും അവസാനത്തേതുമായ ഭാഗം റിലീസ് ചെയ്തു. നെറ്റ് ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന സീരീസിലെ അഞ്ചാം സീസൺ രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്.

സീരീസിലെ ഇതുവരെ റിലീസ് ചെയ്ത എല്ലാ സീസണുകളെ ക്കാളും വലിയ ബജറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ഈ അഞ്ചാം സീസൺ ഉദ്യോഗവും സംഘർഷഭരിതവും ആയിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

സീരിസിന്റെ ആദ്യഭാഗം സെപ്റ്റംബർ മൂന്നിനും രണ്ടാംഭാഗം ഡിസംബർ മൂന്നിനും ആണ് എത്തുക. രണ്ടു ഭാഗങ്ങളിലും അഞ്ചുവീതം എപ്പിസോഡുകൾ ആയിരിക്കും ഉണ്ടാവുന്നത്.

ഈ സീരീസ് ആദ്യം റിലീസ്ചെയ്തത് സ്പെയിനിലെ ആന്റിന 3 ചാനലിലാണ്. ആദ്യ രണ്ടു സീസണുകൾ ചാനലിലാണ് പുറത്തിറങ്ങിയത് എങ്കിലും മൂന്നാം സീസൺ മുതൽ ഇങ്ങോട്ട് നെറ്റ്ഫ്ലിക്സ് ഒറിജിനൽസ് ആയിട്ടാണ് മണി ഹിസ്റ്റ് എത്തിയത്. ഈ സീരീസിൽ പ്രധാനകഥാപാത്രമായ പ്രൊഫസറിനെ അവതരിപ്പിച്ചത് അൽവാരോ മോർട്ടെയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *