റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒളിമ്പിക്സ് ഹോക്കി ജേതാക്കള്‍ക്ക് ആദരം: പഞ്ചാബിലെ 10 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് താരങ്ങളുടെ പേര് നല്‍കി

August 23, 2021 - 8:22 am

ചണ്ഡീഗഡ്: ഒളിമ്പിക്സ് ഹോക്കി മെഡല്‍ ജേതാക്കള്‍ക്ക് പഞ്ചാബ് സര്‍ക്കാരിന്റെ ആദരം. 10 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പഞ്ചാബില്‍ നിന്നുള്ള ഒളിമ്പിക്സ് ഹോക്കി മെഡല്‍ ജേതാക്കളുടെ പേര് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ താരങ്ങളെ ആദരിച്ചത്.ഹോക്കിയില്‍ മെഡല്‍ നേടിയ 10 പേരുടെ പേരുകളാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കിയത്.ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗിന്റെ പേര് ജലന്ധര്‍ മിഠാപൂരിലെ ജിഎസ്എസ് സ്‌കൂളിന് നല്‍കി. ഇനി മുതല്‍ ഈ സ്‌കൂള്‍ ഒളിമ്പ്യന്‍ മന്‍പ്രീത് സിംഗ് ഗവണ്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നറിയപ്പെടും. ആറ് ഗോളുകള്‍ നേടി ടോപ് സ്‌കോററായ വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിന്റെ പേരാണ് അമൃത്സറിലെ തിമ്മോവല്‍ ജി.എസ്.എസ് സ്‌കൂളിന് നല്‍കിയത്.അങ്ങനെ മന്‍ദീപ് സിംഗ്, ഷംഷേര്‍ സിംഗ്, രൂപീന്ദര്‍പാല്‍ സിംഗ്, ഹാര്‍ദിക് സിംഗ്, ഗുര്‍ജന്ത് സിംഗ്, സിമ്രന്‍ജിത് സിംഗ് എന്നിവരുടെ പേരുകളും പഞ്ചാബിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *