റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജാതി സെന്‍സസ്: 10 പാര്‍ട്ടികളിലെ പ്രതിനിധികളുമായി പ്രധാനമന്ത്രിയെ കാണാന്‍ നിതീഷ് കുമാര്‍

August 22, 2021 - 8:18 am

പാറ്റ്ന: ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് അംഗീകരിക്കപ്പെടാന്‍ സര്‍വകക്ഷി പ്രതിനിധികളുമായി പ്രധാനമന്ത്രിയെ കാണാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തിങ്കളാഴ്ച പ്രധാനമന്ത്രിയെ കാണുന്ന സംഘത്തില്‍ പ്രതിപക്ഷ നേതാവും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ തേജസ്വി യാദവ്, ബി ജെ പി നേതാവ് കൂടിയായ സംസ്ഥാന മന്ത്രി ജനക് റാം എന്നിവരടക്കമുള്ളവര്‍ ഉണ്ടാകും.നാളെ രാവിലെ 11നാണ് കൂടിക്കാഴ്ച. പത്ത് പാര്‍ട്ടികളുടെ പ്രതിനിധികളാണ് സംഘത്തിലുണ്ടാകുക. രാജ്യത്തുടനീളം ജാതി സെന്‍സസ് നടത്തിയാല്‍ ഏറെ ഉപകാരപ്പെടുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാഗഡ്ബന്ദന്‍ സഖ്യത്തിന്റെ പ്രധാന ആവശ്യമായിരുന്നു സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയക്കല്‍. നേരത്തേ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് നിതീഷ് കുമാറിനോട് സഖ്യം ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *