റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കശ്മീരില്‍ മൂന്ന് ജെയ്ഷെ മുഹമ്മദ് ത്രീവവാദികളെ വധിച്ച് സൈന്യം

August 22, 2021 - 8:23 am

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുറ്റലില്‍ മൂന്ന് ജെയ്ഷെ മുഹമ്മദ് ത്രീവവാദികള്‍ കൊല്ലപ്പെട്ടു. ത്രാലിലെ വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരെ തിരിച്ചറിയാനായിട്ടില്ലെന്നും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണെന്നും പോലിസ് പറഞ്ഞു. മൂന്ന് റൈഫിളുകള്‍ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്ന് ജമ്മു കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു. സൈന്യവും പോലിസും തമ്മിലുള്ള സംയുക്ത ഓപറേഷന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ട്രാലിലെ സുരക്ഷാ സേന നടത്തുന്ന മൂന്നാമത്തേതാണിത്. വെള്ളിയാഴ്ച ശ്രീനഗറില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *