പാലക്കാട് : കവര്‍ച്ച കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . പാലക്കാട് പറളി സ്വദേശി അരുണാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ മരിച്ചത്.
കാവലിനുണ്ടായിരുന്ന രണ്ട് പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് അരുണ്‍ ആത്മഹത്യ ചെയ്തത്.
എ.ടി.എം കവര്‍ച്ച കേസിലാണ് അരുണിനെ പോലീസ് അറസ്റ് ചെയ്തത് .കാലിന് പരിക്ക് പറ്റിയ പ്രതിയെ ശസ്ത്രക്രിയ ചെയ്യാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എസ്.ബി.ഐ. പറളി ബ്രാഞ്ചിലാണ് അരുണ്‍ മോഷണ ശ്രമം നടത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം ഇയാള്‍ പിടിയിലാവുകയായിരുന്നു




