റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താലിബാൻ അനുകൂല പോസറ്റുകൾ ഫേസ്ബുക്ക് വിലക്കി

August 18, 2021 - 7:15 am

ന്യൂയോര്ക്ക്: താലിബാൻ അനുകൂല പോസ്റ്റുകൾ വിലക്കി ഫേസ്ബുക്ക്. യുണൈറ്റഡ് സ്റ്റേറ്റ്സ് നിയമ സംവിധാനം താലിബാനെ ഭീകരസംഘടനയാണെന്ന് വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടിയാണ് നടപടി.

താലിബാന്റെ ഫേസ്ബുക്ക് അക്കൗണ്ടുകൾ, ഇവർ നിയന്ത്രിക്കുന്ന അക്കൗണ്ടുകൾ/പേജുകൾ, വിഡിയോകൾ താലിബാൻ അനുകൂല പോസ്റ്റുകൾ, അവരെ പ്രകീർത്തിക്കുന്ന പോസ്റ്റുകൾ വിഡിയോകൾ എന്നിവയും ഫേസ്ബുക്ക് വിലക്കിയതായി അറിയിച്ചു.ദരി, പഷ്തോ എന്നീ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന സംഘാം​ഗങ്ങൾ അഫ്​ഗാനിലെ താലിബാൻ നീക്കങ്ങളും, പുതിയ സംഭവങ്ങളുമെല്ലാം നിരീക്ഷിച്ച് ഫേസ്ബുക്ക് അധികൃതർക്ക് റിപ്പോർട്ട് നൽകും.

Read Also: അഫ്​ഗാൻ പ്രസിഡന്റ് സ്ഥാനം; അവകാശവാദവുമായി അംറുള്ള സലെ

ഏത് രാജ്യത്ത് ആര് അധികാരത്തിൽ എന്നത് ഫേസ്ബുക്കിനെ ബാധിക്കുന്ന വിഷയമല്ലെന്നും എന്നാൽ തങ്ങളുടെ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *