ഒളിമ്പിക്സിനിടെ അച്ചടക്കം ലംഘനം: വിനേഷ് ഫോഗട്ട് മാപ്പപേക്ഷിച്ചു

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിനിടെ അച്ചടക്കം ലംഘിച്ചതിനു താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്ത വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയോടു മാപ്പപേക്ഷിച്ചു. ഇ മെയില്‍ വഴിയാണു മാപ്പപേക്ഷ അയച്ചത്. ഫെഡറേഷന്റെ അച്ചടക്ക സമിതിയാണു തീരുമാനമെടുക്കേണ്ടത്. കോച്ച് വോളര്‍ അകോസിന്റെ കീഴില്‍ ഹംഗറിയില്‍ പരിശീലനം നടത്തിയ വിനേഷ് അവിടുന്നു നേരിട്ടാണു ടോക്കിയോയിലെത്തിയത്. ഗെയിംസ് വില്ലേജില്‍ സഹ താരങ്ങള്‍ക്കൊപ്പം താമസിക്കാന്‍ താരം വിസമ്മതിച്ചിരുന്നു. 53 കിലോ ഫ്രീസ്റ്റൈല്‍ ഇനത്തിലാണു വിനേഷ് മത്സരിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെലാറസിന്റെ വനേസ കാലാസിന്‍കായയോടു തോറ്റു. വനേസ സെമി ഫൈനലില്‍ തോറ്റതോടെ റീപ്പഷാഗെയിലൂടെ വെങ്കല മെഡല്‍ നേടാമെന്ന വിനേഷിന്റെ മോഹവും പാളി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →