റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആരോഗ്യ മന്ത്രിയുടെ വിവാദ മറുപടി തിരുത്തും

August 13, 2021 - 8:47 am

തിരുവനന്തപുരം : ഡോക്ടര്‍മാര്‍ക്കെതിരെയുളള അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടില്ലെന്ന്‌ ആരോഗ്യ മന്ത്രി നിയമസഭയില്‍ നല്‍കിയ വിവാദ മറുപടി തിരുത്തും. ചോദ്യോത്തരത്തിനുളള മറുപപടി തയ്യാറാക്കിയപ്പോള്‍ സംഭവിച്ച സാങ്കേതിക പിഴവാണ്‌ മറുപടി മാറാന്‍ കാരണമായതെന്നാണ്‌ വിശദീകരണം. തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാന്‍ സ്‌പീക്കര്‍ക്ക്‌ അപേക്ഷ നല്‍കിയതായും ആരോഗ്യ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ്‌ ഡോക്ടര്‍മാര്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടില്ലെന്ന്‌ മന്ത്രി പരാമര്‍ശിച്ചത്‌. നിലവില്‍ ഡോക്‌ടര്‍മാര്‍ക്കെതിരെ രോഗികളില്‍നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിക്രമങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്‌തമാണ്‌ ഡോക്ടര്‍മാര്‍ക്കെതിരെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയും അതിക്രമം തടയാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നായിരുന്നു മന്ത്രിയുടെ വിവാദ മറുപടി.

ഡോക്ടര്‍മാര്‍ക്കെതിരെയുളള അതിക്രമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ മറുപടിയില്‍ മെഡിക്കല്‍ സംഘടനകളുടെ ഭാഗത്തുനിന്നടക്കം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ മറുപടി തിരുത്താനുളള നടപടികള്‍ സ്വീകരിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *