തൃശ്ശൂർ: ഓണക്കാല ഊർജിത പാൽ പരിശോധനയും ഇൻഫർമേഷൻ സെന്ററും

തൃശ്ശൂർ: ഓണത്തോടനുബന്ധിച്ച് ജില്ലാ ക്ഷീരവികസന വകുപ്പ് ഗുണ നിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഓണക്കാല ഊർജിത പാൽ പരിശോധനയും ഇൻഫർമേഷൻ സെന്ററും വരുന്നു.

ഓഗസ്റ്റ് 16ന് രാവിലെ 10.30ന് പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ അധ്യക്ഷയാകും.

ഓഗസ്റ്റ് 16 മുതൽ 20 വരെ ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ ഉപഭോക്താക്കൾക്ക് വിപണിയിൽ ലഭ്യമാകുന്ന ഓരോ ബ്രാന്റ് പാലിന്റെയും ഗുണനിലവാരം സൗജന്യമായി പരിശോധിക്കാമെന്ന് ജില്ലാ ഗുണ നിയന്ത്രണ ഓഫീസർ അറിയിച്ചു.

Share
അഭിപ്രായം എഴുതാം