ന്യൂഡല്‍ഹി: ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് കോടികളാണു പാരിതോഷികമായി ലഭിക്കുക. ഹരിയാന സര്‍ക്കാര്‍ ആറ് കോടി രൂപയാണ് 23 വയസുകാരനായ നീരജ് ചോപ്രയ്ക്ക് പ്രഖ്യാപിച്ചത്. ഒന്നാം ക്ലാസ് ജോലിയും പ്രത്യേക ഇളവുകളോടെ ഭൂമിയും സര്‍ക്കാര്‍ പതിച്ചു നല്‍കുമെന്നു വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് രണ്ടു കോടി രൂപയുടെ ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചു. ബി.സി.സി.ഐ. ഒരു കോടി രൂപയാണു പാരിതോഷികമായി പ്രഖ്യാപിച്ചത്. ഒളിമ്പിക്‌സിലെ മറ്റു മെഡല്‍ ജേതാക്കള്‍ക്കും ക്രിക്കറ്റ് ബോര്‍ഡിന്റെ ക്യാഷ് അവാര്‍ഡുണ്ട്. ഒരു കോടി രൂപയാണ് ഐ.പി.എല്‍. ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിങ്‌സ് നീരജ് ചോപ്രയ്ക്ക് നല്‍കുക. ഗുരുഗ്രാമിലെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് എലന്‍ 25 ലക്ഷം രൂപയുടെ പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്രയാണ് നീരജിനായി കരുതിവച്ചത്
നീരജിന് സമ്മാനമായി ലഭിക്കുക 10 കോടിയിലധികം രൂപ
