കോയമ്പത്തൂരിൽ മലയാളി സ്ത്രീ ഹോട്ടൽ മുറിയിൽ മരിച്ച് അഴുകിയ നിലയിൽ; കൂടെയുണ്ടായിരുന്നയാൾ ഗുരുതര പരിക്കുകളോടെ തൊട്ടടുത്ത്

കോയമ്പത്തൂർ: കോയമ്പത്തൂരിൽ മലയാളി സ്ത്രീയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദു(46) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുസ്തഫ പരിക്കേറ്റ് ചികിത്സയിലാണ്.

കോയമ്പത്തൂര്‍ നഗരത്തിലെ കാട്ടൂരിലുള്ള ഗാന്ധിപുരം ക്രോസ്കട്ട് റോഡിലെ ഹോട്ടലില്‍ ജൂലൈ 26നാണ് ഇവർ താമസം തുടങ്ങിയത്. രണ്ടു ദിവസമായി മുറി തുറക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ഹോട്ടല്‍ ഉടമകള്‍ വാതില്‍ കുത്തിതുറന്ന് അകത്ത് കടക്കുകയായിരുന്നു.

ബിന്ദുവിന്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഇതിനടുത്ത് അതീവ ഗുരുതര പരിക്കുകളോടെയാണ് മുസ്തഫയെ കണ്ടെത്തിയത്. ഇയാളെ കോവൈ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാട്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →