കോഴിക്കോട്: കര്‍ഷകരില്‍ നിന്ന് നേരിട്ട് തേങ്ങ സംഭരിക്കുന്നു

കോഴിക്കോട്: തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പച്ചതേങ്ങയുടെ വില കുറയുന്ന സാഹചര്യത്തില്‍, കേരഫെഡിന്റെ നേതൃത്വത്തില്‍ പൊതിച്ച തേങ്ങ, കിലോയ്ക്ക് 32 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്നു. 

കേര കര്‍ഷകര്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട കൃഷി ആഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ആധാറിന്റെ പകര്‍പ്പ് എന്നിവ സഹിതം തിരുവനന്തപുരം ആനയറയിലെ കേരാഫെഡിന്റെ റീജിയണല്‍ ആഫീസ്, തൃശ്ശൂര്‍ ജില്ലയിലെ പൂച്ചിനപാടത്തുള്ള കേരാഫെഡ് സ്റ്റോക്ക് പോയിന്റ്, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ വെളിയംകോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കോക്കനട്ട് പ്രൊസസ്സിംഗ് ആന്റ്  മാര്‍ക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എം-628, ഏറമംഗലം എന്നിവിടങ്ങളിലെ സംഭരണകേന്ദ്രങ്ങളില്‍ തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ എത്തിക്കണം. കര്‍ഷകര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കേരാഫെഡ് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →