കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യുഎഇ യിലേക്കുളള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കണ്ണൂർ: കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇയിൽ ഇറങ്ങാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു. അതേ തുടർന്ന്ന്ന് കൊച്ചിയിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായി.അതിന് പിന്നാലെ ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിക്കുകയാണ്.2021 ആഗസ്റ്റ് 6 വെള്ളിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ആദ്യ ദിനം ദുബായിലേക്കാവും സർവീസ് നടത്തുക.

വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാ​ഗമായി വിപുലമായ ഒരുക്കങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിൽ ആരംഭിച്ചിട്ടുളളത്. . യാത്രക്കാർക്ക് ആവശ്യമായ റാപ്പിഡ് ടെസ്റ്റുകൾക്കുള്ള സൗകര്യം വിമാനത്താവളത്തിൽ ആരംഭിച്ചു. . മൂന്ന് മണിക്കൂർ കൊണ്ട് 500 പേരെ പരിശോധിക്കാൻകഴിയുന്ന സംവിധാനങ്ങളാണ് ഒരുക്കിയിര്രുനന്ത്. . ടെർമിനലിൽ 10 കൗണ്ടറുകളുണ്ട്. 15 മിനിട്ടുകൾ കൊണ്ട് ടെസ്റ്റിന്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകും. 3000 രൂപയാണ് ഫീസ്. പരിശോധനയ്ക്കായി വാട്സാപ്പിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാനാവും. പരിശോധനാകേന്ദ്രത്തിലും വാട്സപ്പ് സന്ദേശമായും പരിശോധനാഫലം ലഭിക്കും. 10 കൗണ്ടറുകളില്‍ വയോധികർക്കും, കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കുമായി രണ്ട് കൗണ്ടറുകൾ വീതം മാറ്റിവച്ചിരിക്കുകയാണ്

Share
അഭിപ്രായം എഴുതാം