വാഷിങ്ടണ്‍: കപ്പല്‍വേധ മിസൈല്‍ സംവിധാനമായ ഹാപൂ(ഹാപൂണ്‍ ജോയിന്റ് കോമണ്‍ ടെസ്റ്റ് സെറ്റ്, ജെ.സി.ടി.എസ്.ണും അനുബന്ധ ഉപകരണങ്ങളും ഇന്ത്യയ്ക്ക് വാങ്ങുന്നതിന് അനുമതിയായി. വില്‍പനയ്ക്ക് ആവശ്യമായ യു.എസ്. കോണ്‍ഗ്രസിന്റെ അംഗീകാരം പെന്റഗണിന്റെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പറേഷന്‍ ഏജന്‍സി(ഡി.എസ്.സി.എ.) കൈമാറിയതായി അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.609 കോടി രൂപയുടേതാണ് ഇടപാട്. ഇന്ത്യ പസഫിക് മേഖലയിലെ പ്രധാനപ്രതിരോധപങ്കാളിയായ ഇന്ത്യയുമായുള്ള ഈ ഇടപാട് ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുമെന്നും സുരക്ഷ വര്‍ധിപ്പിക്കുമെന്നും യു.എസ്. പറഞ്ഞു.
കപ്പല്‍വേധ ഹാപുണ്‍ മിസൈല്‍ ഇന്ത്യക്ക് വാങ്ങാം: അനുമതി നല്‍കി യുഎസ് കോണ്‍ഗ്രസ്
