ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രതിവര്‍ഷം 47 കോടി മുടക്കി പരിപാലിക്കാന്‍ സാധിക്കാത്തതിനാല്‍ പാക് പ്രധാനമന്ത്രി ഔദ്യോഗിക വസതി വാടകയ്ക്ക് കൊടുക്കുന്നു.ചെലവ് ചുരുക്കലിന്റെ ഭാഗമായി ഗവര്‍ണര്‍മാരോടും ഔദ്യോഗിക വസതി ഒഴിവാക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.ഔദ്യോഗിക വസതി ഒഴിയുന്ന കാര്യം 2018ല്‍ തന്നെ ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ക്യാമ്പസാക്കുമെന്നാണ് അന്നു പറഞ്ഞത്. പ്രധാനമന്ത്രിയുടെ വസതി പരിപാലിക്കാന്‍ പ്രതിവര്‍ഷം 47 കോടി പാക് രൂപ ചെലവാകുമെന്നു വിദ്യാഭ്യാസ മന്ത്രി ഷഫ്ഖാത്ത് മഹമൂദ് അറിയിച്ചു. ഈ സാഹചര്യത്തിലാണു വാടകയ്ക്കു നല്‍കാനുള്ള നീക്കം. 2019 ല്‍ ഒരു വിവാഹച്ചടങ്ങിനായി പ്രധാനമന്ത്രിയുടെ വസതി വാടകയ്ക്കു നല്‍കിയിരുന്നു. ബ്രിഗേഡിയര്‍ വസീം ഇഫ്തിഖര്‍ ചീമയുടെ മകള്‍ അനം വസീമിന്റെ വിവാഹത്തിനായാണ് വാടകയ്ക്ക് നല്‍കിയത്.ഗവര്‍ണര്‍മാരുടെ ലാഹോറിലും കറാച്ചിയിലുള്ള വസതികള്‍ മ്യൂസിയമാക്കി മാറ്റും. പഞ്ചാബ് ഹൗസിനെ ടൂറിസ്റ്റ് കോംപ്ലക്സായി മാറ്റും.