തമിഴ്നാടിനെ വിഭജിക്കാനുള്ള തീരുമാനമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: തമിഴ്നാടിനെ വിഭജിക്കാനുള്ള തീരുമാനം തല്‍ക്കാലം പരിഗണനയിലില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്സഭയില്‍ കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായി ആണ് വിഭജനവുമായി ബന്ധപ്പെട്ട തീരുമാനം അറിയിച്ചത്. തല്‍ക്കാലം വിഭജനത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് അദ്ദേഹം സഭയില്‍ വ്യക്തമാക്കിയത്. അതേസമയം കൊങ്കുനാട് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളുടെയും, സംഘടനകളുടെയും നിവേദനം ലഭിച്ചതായും കേന്ദ്രം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുതിയ സംസ്ഥാനത്തിന്റെ രൂപീകരണത്തിന് എല്ലാ പ്രസക്ത ഘടകങ്ങളും കണക്കിലെടുത്ത് മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →