കോവിഡ്‌ ചികിത്സ വീട്ടില്‍ വച്ചുതന്നെ നടത്താന്‍ കഴിയുന്ന വെര്‍ച്വല്‍ കോവിഡ്‌ ഇന്‍ പേഷ്യന്റ് കെയര്‍പരീക്ഷണം വിജയത്തില്‍

ന്യൂ ഡല്‍ഹി : വീട്ടില്‍ വെച്ചുതന്നെ കോവിഡ്‌ രോഗികളെ ഫലപ്രദമായി ചികിത്സിക്കുന്നതിനുളള വെര്‍ച്വല്‍ കോവിഡ്‌ ഇന്‍ പേഷ്യന്റ് കെയര്‍ (വിസിഐപി) പരീക്ഷണം വിജയത്തില്‍ . ആശുപത്രിയിലെത്തിച്ചുളള ചികിത്സയേക്കാള്‍ ഇരുപതിലൊന്നായി ചെലവുകള്‍ കുറക്കാന്‍ കഴിയുമെന്നതാണ്‌ ഇതിന്റെ പ്രത്യേകത. ജ്യോതി ദേവ്‌സ്‌ ഡയബറ്റീസ്‌ റിസര്‍ച്ച്‌ സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌.

220 കോവിഡ്‌ രോഗികളിലായിരുന്നു പരീക്ഷണം. 99.5 ശതമാനം പേരും രോഗ മുക്തി നേടി. 2 രോഗികള്‍ ചികിത്സാ മദ്ധ്യേ ആശുപത്രിയിലേക്ക് മാറി. ഒരാള്‍ക്ക മരുന്ന്‌ എടുക്കുന്നതിലെ ബുദ്ധിമുട്ടും മറ്റൊരാള്‍ക്ക്‌ കടുത്ത ആശങ്കയുമായിരുന്നു കാരണം. ഡോ. ജ്യോതി ദേവിനുപുറമേ ക്യാന്‍സര്‍ ചികിത്സ വിദഗ്‌ദനായ ഹരി പരമേശ്വരന്‍,യുഎസിലെ ഡോ. റിബേക്കാ വിറ്റൈല്‍,ഡോ. എ വി രവീന്ദ്രന്‍,എന്നിവരുടെ മേല്‍ നോട്ടത്തിലായിരുന്നു പഠനം.

ചികിത്സാ ചെലവ്‌ കുറവാണെന്നതും ആശുപത്രി പ്രവേശനത്തിനുളള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാമെന്നുമുളളതാണ്‌ ഇതിലെ പ്രധാന നേട്ടം. അതേസമയം വെര്‍ച്വലായി കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ അതേപടി ഉള്‍ക്കൊളളാനും അനുസരിക്കാനും കഴിയുന്നവരില്‍ മാത്രമേ ഇത്‌ നടപ്പാക്കാന്‍ കഴിയുകയുളളുവെന്ന പരിമിതിയും ഇതിനുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →