അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: പ്രകൃതി ക്ഷോഭത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്കുകളിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വീടുകള്‍ നശിച്ച കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി സര്‍ക്കാര്‍ 3.01കോടി രൂപ അനുവദിച്ചതായി ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. ചേര്‍ത്തല താലൂക്കിന് 36.25 ലക്ഷം രൂപയും അമ്പലപ്പുഴയ്ക്ക് 35.52 ലക്ഷവും കുട്ടനാടിന് 34.58 ലക്ഷവും കാര്‍ത്തികപ്പള്ളിക്ക് 1.20 കോടിയും മാവേലിക്കരയ്ക്ക് 24.55 ലക്ഷവും ചെങ്ങന്നൂരിന് 50.64 ലക്ഷവുമാണ് അനുവദിച്ചത്. 2018-19 മുതല്‍ 2020-21 കാലയളവുവരെ പൂര്‍ണമായും ഭാഗികമായും വീട് നശിച്ചവര്‍ക്കുള്ള ധനസഹായമാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. തുക വിവിധ താലൂക്കുകള്‍ക്ക് അനുവദിച്ച് ഉത്തരവായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *