തൃശൂര്‍ : തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മെഗാ ആന്റിജന്‍ ടെ,സ്റ്റ് ക്യാമ്പ് ആരംഭിച്ചു. മേഖല അടിസ്ഥാനത്തില്‍ ശക്തന്‍ പരുനരധിവാസ ഷെഡ്, ഒല്ലൂര്‍ വൈലോപ്പളളി സ്‌കൂള്‍, കാളത്തോട് യുപി സ്‌കൂള്‍, കൂര്‍ക്കഞ്ചേരി സോണല്‍ ഓഫീസ്, അയ്യന്തോള്‍ നിര്‍മല യുപി സ്‌കൂള്‍, ചേറൂര്‍ എന്‍ എസ് യുപി സ്‌കൂള്‍, തുടങ്ങിയ 6 കേന്ദ്രങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുളളത്.
രോഗവ്യാപനം തടയല്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നെഗറ്റിവിറ്റി ഉറപ്പാക്കല്‍, കോര്‍പ്പറേഷന്‍ പരിധിയിലെ യഥാര്‍ത്ഥ ടിപിആര്‍ ലഭ്യമാക്കല്‍ എന്നിവ വഴിമാത്രമേ ജനങ്ങളുടെ ഭീതി ഒഴിവാക്കാന്‍ സാധ്യമാവൂയെന്ന് മനസിലാക്കിയാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ മെഗാക്യാമ്പുകള്‍ ആരംഭിച്ചിട്ടുളളത്.കുടുംബശ്രി പ്രവര്‍ത്തകര്‍ വഴി 55 ഡിവിഷനുകളിലും വീടുവീടാന്തരം കയറി ബോധവല്‍ക്കരണം നത്തി രോഗ നിര്‍ണ്ണയത്തിന് ആളുകളെ എത്തിക്കുന്ന പ്രവര്‍ത്തനവും ഇതോടൊപ്പം നടന്നുവരുന്നുണ്ട്. ആഗസ്റ്റ് 20 വരെ ക്യാമ്പുകള്‍ തുടരും.



