റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പീഡനക്കേസിലെ അദ്ധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന്‌ പോലീസ് ശുപാര്‍ശ

August 1, 2021 - 8:49 am

കോഴിക്കോട്‌ : കട്ടിപ്പാറയില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കായികാദ്ധ്യാപകനെ സര്‍വീസില്‍ നിന്ന്‌ നീക്കണമെന്ന ശുപാര്‍ശയുമായി പോലീസ്‌. ഇത്തരം സ്വഭാവമുളളവര്‍ അദ്ധ്യാപക വൃത്തിക്ക്‌ ഉചിതരല്ലെന്ന്‌ കാണിച്ച്‌ പോലീസ്‌ വിദ്യാഭ്യാസ വകുപ്പിനുള്‍പ്പടെ റിപ്പോര്‍ട്ട്‌ നല്‍കും. കട്ടിപ്പാറയിലെ മനീഷിനെതിരെ നിലവില്‍ അഞ്ചുകേസുകളാണ്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്‌ത കായികാദ്ധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ്‌ പോലീസ്‌ നടപടി.

നിലവില്‍ ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം രണ്ട്‌ കേസുകളും സ്‌ത്രീത്വത്തെ അപമാനിച്ചതിന്‌ രണ്ടുകേസുകളും ദേഹോപദ്രവം നടത്തിയതിന്‌ ഒരു കേസുമാണ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുളളത്‌. നിരവധി പെണ്‍കുട്ടികളോട്‌ ഇയാള്‍ ഫോണ്‍വഴി മോശമായി പെരുമാറിയിട്ടുണ്ട്‌. ഇയാളില്‍ നിന്ന മോശമായ അനുഭവം നേരിട്ട വിദ്യാര്‍ത്ഥിനിയും മാതാവും വിവരം വളിപ്പെടുത്തിയതിന്‌ പിന്നാലെ നിരവധിപേര്‍ പരാതിയുമായി എത്തി.

ഈ സാഹചര്യത്തിലാണ്‌ അദ്ധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന്‌ ശുപാര്‍ശ പോലീസ്‌ സര്‍ക്കാരിന്‌ മുന്നില്‍ വയ്‌ക്കുന്നത്‌. അദ്ധ്യാപകര്‍ക്ക്‌ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തവിധം സ്വഭാവ വൈകല്യങ്ങളുളള ആളാണ്‌ മനീഷെന്നാണ്‌ താമരശേരി പോലീസിന്റെ വിലയിരുത്തല്‍. നിലവില്‍ ഒരു കേസില്‍ മാത്രമാണ്‌ മനീഷിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ബാക്കിയുളള നാല്‌ കേസുകളില്‍ കൂടി അടുത്ത ദിവസം തന്നെ കോടതി അനുമതിയോടെ അറസ്‌റ്റ്‌ രേഖപ്പെടുത്തും. തുടര്‍ന്നാവും ഇയാളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനുളള ശുപാര്‍ശ വിദ്യാഭ്യാസ മന്ത്രിക്കുള്‍പ്പെടെ നല്‍കുക. പരാതികളുയര്‍ന്ന സാഹചര്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് മനീഷിനെ സസ്‌പെന്റ് ചെയ്‌തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *