പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി പുനഃസ്ഥാപനം പുതുതലമുറയിലുടെ എന്ന വിഷയത്തില്‍ സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കും. ജൂലൈ 31 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഗൂഗിള്‍ മീറ്റ് വഴിയാണ് സെമിനാര്‍ നടത്തുന്നത്. കോട്ടയം ഗവ. കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ.കെ.പി.കൃഷ്ണന്‍കുട്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഹരിതകേരളം സംസ്ഥാന മിഷന്‍ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റ് എസ്.യു സജ്ഞിവ് സെമിനാര്‍ നയിക്കും. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് മോഡറേറ്ററായി പങ്കെടുക്കും. സെമിനാറില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹരിത കേരളം മിഷന്‍ പത്തനംതിട്ട ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ : 9188120323. സെമിനാര്‍ ലിങ്ക് : https://meet.google.com/fxz-zyro-axz or Meeting code: fxz-zyro-axz