അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂർ: അപേക്ഷ ക്ഷണിച്ചു

July 30, 2021 - 6:30 pm

കണ്ണൂർ: ഗാര്‍ഹിക പീഢനത്തില്‍ നിന്നും വനിതകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം 2005 – സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററായി രജിസ്റ്റര്‍ ചെയ്യുന്നതിന് എന്‍ജിഒകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട്/കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളളതും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് നിയമ, വൈദ്യ, സാമ്പത്തിക സഹായം തുടങ്ങിയവക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സന്നദ്ധ സംഘടനകളെയാണ് സേവനദാതാക്കളായി തെരഞ്ഞെടുക്കുക. ജില്ലയില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, കൂത്തുപറമ്പ് എന്നീ ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരായ എന്‍ജിഒകള്‍ 2021 ആഗസ്ത് 9 നകം സിവില്‍ സ്റ്റേഷനിലെ  ജില്ലാ വനിതാ ശിശു ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0497 2700708.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *