പത്തനംതിട്ട: കോവിഡ് വാക്‌സിനേഷന് സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കും: ജില്ലാ കളക്ടര്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ നടപടികളില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ജില്ലയിലെ അഗതിമന്ദിരങ്ങളില്‍ നൂറു ശതമാനം വാക്‌സിനേഷന്‍ നടപ്പാക്കും. വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. അതിഥി തൊഴിലാളികളുടെ വാക്‌സിനേഷന്‍ നടപടികള്‍ ശക്ത്തിപ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡിപിഎം ഡോ. സി.എസ് നന്ദിനി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം