കണ്ണൂർ: ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം

കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പരമാവധി വായ്പാ തുക അഞ്ച് ലക്ഷം രൂപ. നിലവിലുള്ള ഭവനത്തിന്റെ അറ്റകുറ്റപ്പണിക്കോ വിപുലീകരണത്തിനോ ആധുനിക വത്ക്കരണത്തിനോ വായ്പ ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി ഇല്ല. മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഭവന വായ്പയെടുത്ത അപേക്ഷകന്‍, അപേക്ഷകന്റെ ഭാര്യ/ഭര്‍ത്താവ് എന്നിവര്‍ക്ക് അപേക്ഷിക്കാനാവില്ല. വായ്പയുടെ പലിശ നിരക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ട് ശതമാനവും മറ്റുള്ളവര്‍ക്ക് ഏഴ് ശതമാനവുമാണ്. തിരിച്ചടവ് കാലാവധി ആറു വര്‍ഷം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 7306892389, 8921158858.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →