റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമ്മര്‍ദ്ദം തുടരുന്നു: വിപണികള്‍ നഷ്ടത്തില്‍ തന്നെ

July 29, 2021 - 1:08 pm

മുംബൈ: നേട്ടത്തിലേക്ക് തിരിച്ചെത്താനാകാതെ വിപണി. കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നിഫ്റ്റി 15,700 നിലവാരത്തില്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ, തകര്‍ച്ചയില്‍ നിന്ന് 640 പോയിന്റോളം തിരിച്ചുപിടിച്ച് 135.05 പോയിന്റ് നഷ്ടത്തിലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 37.10 പോയിന്റ് താഴ്ന്ന് 15,709.40ലുമെത്തി. രൂപയുടെ മൂല്യത്തില്‍ 9 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 74.37 നിരവാരത്തിലാണ് ക്ലോസ് ചെയ്തത്. ഡോ. റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, സിപ്ല, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, എസ്.ബി.ഐ. ലൈഫ്, ഡിവീസ് ലാബ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. സെക്ടറുകളില്‍ നിഫ്റ്റി മെറ്റല്‍, ഐടി സൂചികകളാണ് നേട്ടമുണ്ടാക്കിയത്. ഓട്ടോ, ബാങ്ക്, എനര്‍ജി, ഫാര്‍മ സെക്ടറുകള്‍ സമ്മര്‍ദം നേരിട്ടു. ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ക്കും നേട്ടമുണ്ടാക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *