റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെഡിക്കൽ കോഴ്സുകളിൽ ഒബിസിക്കാർക്കും സാമ്പത്തികമായി ദുർബലരായവർക്കും സംവരണം നൽകാനുള്ള ഗവണ്മെന്റ് തീരുമാനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

July 29, 2021 - 9:28 pm

നടപ്പ് അധ്യയന വർഷം മുതൽ ബിരുദ, ബിരുദാനന്തര മെഡിക്കൽ / ഡെന്റൽ കോഴ്സുകൾക്ക് അഖിലേന്ത്യാ ക്വാട്ട പദ്ധതിയിൽ ഒ.ബി.സികാർക്ക് 27 ശതമാനവും  സാമ്പത്തികമായി ദുർബല വിഭാഗത്തിന് 10 ശതമാനവും സംവരണവും നൽകാനുള്ള ഗവണ്മെന്റിന്റെ  സുപ്രധാന തീരുമാനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ  പ്രധാനമന്ത്രി പറഞ്ഞു : 

“നടപ്പ് അധ്യയന വർഷം മുതൽ ബിരുദ, ബിരുദാനന്തര മെഡിക്കൽ / ഡെന്റൽ കോഴ്സുകൾക്കായി അഖിലേന്ത്യാ ക്വാട്ട പദ്ധതിയിൽ  ഒ.ബി.സികാർക്ക് 27 ശതമാനവും  സാമ്പത്തികമായി ദുർബല വിഭാഗത്തിന് 10 ശതമാനവും സംവരണവും നൽകുന്നതിന് നമ്മുടെ ഗവണ്മെന്റ് സുപ്രധാന തീരുമാനമെടുതിരിക്കയാണ് . 

ഇത് പ്രതിവർഷം ആയിരക്കണക്കിന് യുവജനങ്ങൾക്ക് മികച്ച അവസരങ്ങൾ നേടുന്നതിനും നമ്മുടെ രാജ്യത്ത് സാമൂഹ്യനീതിയുടെ ഒരു പുതിയ മാതൃക സൃഷ്ടിക്കുന്നതിനും വളരെയധികം സഹായിക്കും.”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *