പത്തനംതിട്ട: കുടുംബശ്രീ ഹോം ഷോപ്പിലേക്ക് മാനേജ്മെന്റ് ടീം അംഗത്തെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള പദ്ധതിയായ കുടുംബശ്രീ ഹോംഷോപ്പിലേക്ക് കുടുംബശ്രീ സംവിധാനത്തെ കുറിച്ച് അവബോധവും വിപണന രംഗത്ത് പ്രാവീണ്യവും പ്രവര്‍ത്തി പരിചയമുള്ളതും വിപണന അംഗങ്ങളില്‍ നിന്നും വിപണന ലാഭത്തില്‍ പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗമോ/കുടുംബാംഗങ്ങളോ ആയ 45 വയസിന് താഴെപ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  

തസ്തികയുടെ പേര്: കുടുംബശ്രീ- ഹോം ഷോപ്പിലേക്ക് മാനേജ്മെന്റ് ടീം (ഒഴിവ് – 5). വിദ്യാഭ്യാസയോഗ്യത: മിനിമം വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. മാര്‍ക്കറ്റിംഗ് രംഗത്ത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അക്കൗണ്ടിംഗിലുള്ള പ്രാവീണ്യം എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന. 

 അപേക്ഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അയല്‍ക്കൂട്ട അംഗത്വ സര്‍ട്ടിഫിക്കറ്റും വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയടക്കം ആഗസ്റ്റ് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷനില്‍ സമര്‍പ്പിക്കണം. വിലാസം: ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാം നില, കളക്ട്രേറ്റ്, പത്തനംതിട്ട 689645. ബന്ധപ്പെടേണ്ട നമ്പര്‍: 0468 2221807.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →