കൊല്ലം: കേരള മീഡിയ അക്കാദമി മീഡിയ ക്ലബ് സംസ്ഥാനതല കോഡിനേറ്റര്‍, പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം പബ്ലിക് റിലേഷന്‍സില്‍ ഡിപ്ലോമയും മാധ്യമ വിദ്യാഭ്യാസ മേഖലയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് കോര്‍ഡിനേറ്റര്‍ തസ്തികയുടെ യോഗ്യത. പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയ്ക്ക് ജേര്‍ണലിസത്തില്‍ ബിരുദം/ബിരുദാനന്തര ഡിപ്ലോമ, അച്ചടി, ദൃശ്യമാധ്യമം എന്നിവയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. സമൂഹമാധ്യമങ്ങളിലെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെയും പ്രവര്‍ത്തന പരിചയം അഭികാമ്യം. വിശദമായ ബയോഡേറ്റ സഹിതം ആഗസ്റ്റ് ഒന്‍പത് വൈകിട്ട് അഞ്ചിന് മുന്‍പ് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി വിലാസത്തില്‍ അയക്കണം. ഫോണ്‍-04842422275.