റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: താമരക്കുളത്ത് കാർഷിക വിപണിക്ക് തുടക്കം

July 27, 2021 - 11:04 pm

ആലപ്പുഴ: കർഷകർക്ക് ഉത്പന്നങ്ങൾ ന്യായമായ വിലയിൽ വിൽക്കാനായി താമരക്കുളം ഗ്രാമപഞ്ചായത്തിൽ കാർഷിക വിപണി ആരംഭിച്ചു. കൃഷിഭവന്റെ നേതൃത്വത്തിൽ കണ്ണനാകുഴി കിണറുമുക്ക് ജംഗ്ഷനിൽ കാർഷിക വിപണി ‘പ്രിയദർശിനി ഗ്രാമീണ ചന്ത’ ആരംഭിച്ചത്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് വിപണി. 
താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം നിർവഹിച്ചു. 
വാർഡംഗം തൻസീർ കണ്ണനാകുഴി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് തോമസ് നൈനാൻ, ചാരമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. രജനി, താമരക്കുളം കൃഷി ഓഫീസർ എസ്. ദിവ്യശ്രീ, കൃഷി അസിസ്റ്റന്റ് ഓഫീസർ അനീഷ്, ജനപ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *