ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ സാമ്പത്തികവർഷം ബാങ്കുകൾ അനുവദിച്ചത് 7214 കോടിയുടെ വായ്പ

– കാർഷിക വായ്പയായി 3463 കോടി രൂപ നൽകി
– വിദ്യാഭ്യാസ വായ്പയായി 23941 പേർക്ക് 635.24 കോടി നൽകി

ആലപ്പുഴ: ജില്ലയിലെ ബാങ്കുകൾ കഴിഞ്ഞ സാമ്പത്തിക വർഷം മുൻഗണന അടിസ്ഥാനത്തിൽ അനുവദിച്ചത് 7214.76 കോടി രൂപയുടെ വായ്പ. വാർഷിക വായ്പ പ്ലാനായ 8425 കോടിയുടെ 85.63 ശതമാനമാണിത്. ഓൺലൈനായി ചേർന്ന ജില്ലാതല അവലോകന യോഗത്തിലാണ് വിലയിരുത്തൽ. വാണിജ്യേതര വിഭാഗത്തിൽ 3309.23 കോടി രൂപയും വിദ്യാഭ്യാസ വായ്പ ഇനത്തിൽ 23941 കുട്ടികൾക്ക് 635.24 കോടി രൂപയും അനുവദിച്ചു. കാർഷിക-അനുബന്ധ വായ്പയായി 3463.29 കോടി രൂപ നൽകി. വായ്പയിൽ 79.84 ശതമാനം വർധനയുണ്ടായി. 38382 കോടി രൂപയാണ് ബാങ്കുകളിലെ നിക്ഷേപം. 
അഡ്വ. എ.എം. ആരിഫ് എം.പി, ജില്ലാ വികസന കമ്മീഷണർ കെ.എസ്. അഞ്ജു, ലീഡ് ബാങ്ക് മാനേജർ എ.എ. ജോൺ, ആർ.ബി.ഐ -എൽ.ഡി.ഒ. കാർത്തിക്, നബാർഡ് ഡി.ഡി.എം. ടി.കെ. പ്രേംകുമാർ, എസ്.ബി.ഐ. റീജണൽ മാനേജർ ജൂഡ് ജെറാത്ത്, ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജർ ബെറ്റി എം. വർഗീസ്, വിവിധ ബാങ്കുകളുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം