അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വാഹനം ലേലം ചെയ്യുന്നു

July 19, 2021 - 6:00 pm

തിരുവനന്തപുരം: തിരുവനന്തപുരം എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്പെഷ്യല്‍ ജഡ്ജിയുടെ അധീനതയിലുള്ള KL 01 AV 2169 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള 2009 മോഡല്‍ ഡീസല്‍ അംബാസിഡര്‍ കാര്‍ സെപ്റ്റംബര്‍ 19 ന് മൂന്നുമണിക്ക് എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്പെഷ്യല്‍ ജഡ്ജിയുടെ ഓഫീസില്‍ വച്ച് പരസ്യലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.30 നും വൈകുന്നേരം 4.30 നും ഇടയില്‍ ഓഫീസ് അധികാരിയുടെ അനുവാദത്തോടെ വാഹനം പരിശോധിക്കാവുന്നതാണ്.

ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ലേലദിവസം രണ്ടുമണിക്ക് മുന്‍പായി 1500 രൂപ നിരതദ്രവ്യം കെട്ടിവെയ്ക്കണം. ലേലത്തില്‍ പങ്കെടുക്കുന്നവരും ടെണ്ടറുകള്‍ സമര്‍പ്പിക്കുന്നവരും പകര്‍പ്പിനൊപ്പം തിരിച്ചറിയല്‍ രേഖ കൂടി ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2474008.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *