റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ജനകീയ ഹോട്ടല്‍

July 11, 2021 - 8:54 pm

തൃശൂര്‍: ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അവിണിശ്ശേരി ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസ് ആഭിമുഖ്യത്തില്‍ ജനകീയ ഹോട്ടല്‍ തുറന്നു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പാലയ്ക്കല്‍ സെന്ററില്‍ അവിണിശ്ശേരി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലെ താഴത്തെ നിലയിലാണ് ഹോട്ടല്‍ തുടങ്ങിയിരിക്കുന്നത്. മറ്റു ഹോട്ടലുകളില്‍ നിന്നും വ്യത്യസ്തമായി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വളരെ കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഭക്ഷണം സാധാരണക്കാര്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോട്ടല്‍ ആരംഭിച്ചത്. കോവിഡ് സാഹചര്യത്തില്‍ 25 രൂപയ്ക്ക് പാര്‍സല്‍ ആയാണ് ഉച്ചയൂണ് നല്‍കുന്നത്. കൂടാതെ സ്‌പെഷ്യലായി ഇറച്ചി, മത്സ്യവിഭവങ്ങളും കുറഞ്ഞ നിരക്കില്‍ നല്‍കും. അവിണിശ്ശേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ കുടുംബശ്രീ സംരംഭക കാറ്ററിങ് യൂണിറ്റ് ‘സൗഹൃദ’ യിലെ വനിതകളാണ് ഹോട്ടലിന് ചുക്കാന്‍ പിടിക്കുന്നത്. 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി ജി വനജ കുമാരി,  അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി സി നരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ഗീത സുകുമാരന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂര്യ ഷോബി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി കെ സത്യന്‍, വാര്‍ഡ് മെമ്പര്‍മാര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഭുവനേശ്വരി എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *