റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആഗസ്തില്‍, സപ്തംബര്‍ മാസത്തോടെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമെന്നും പഠനം

July 6, 2021 - 12:16 pm

ന്യൂഡല്‍ഹി: നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ രാജ്യത്തെ കൊവിഡ് മൂന്നാം തരംഗം ആഗസ്തില്‍ ആരംഭിക്കുമെന്നും സെപ്തംബര്‍ മാസത്തോടെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസര്‍ച്ച് റിപോര്‍ട്ട്. ആഗസ്റ്റ് പകുതിയോടെ തീവ്രത കൂടാന്‍ തുടങ്ങും.

രണ്ടാം തരംഗത്തിലെ ഏറ്റവും കൂടിയ രോഗബാധയുടെ 1.7 ഇരട്ടിയായിരിക്കും മൂന്നാം തരംഗത്തിലെ ഏറ്റവും കൂടിയ രോഗബാധ. രണ്ടാം തരംഗം ഇറങ്ങിക്കൊണ്ടിരിക്കുകയാണെന്നും മൂന്നാം തരംഗം ഏറെക്കുറെ ഉറപ്പായിരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് എസ്ബിഐ റിപോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.കൊവിഡ് 19: ദി റെയ്സ് ടു ഫിനിഷിങ് ലൈന്‍ എന്ന് പേരിട്ടിരിക്കുന്ന റിപോര്‍ട്ടിലാണ് അടുത്ത കൊവിഡ് തരംഗത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. രണ്ടാം തരംഗത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയുണ്ടായത് മെയ് 7 നായിരുന്നുവെന്നും റിപോര്‍ട്ട് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *