റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിലും തമിഴ്‌നാട്ടിലും ഡ്രോണ്‍ ആക്രമണത്തിന്‌ സാധ്യതയെന്ന്‌ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

July 5, 2021 - 8:13 am

തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും ഡ്രോണ്‍ ആക്രമണ സാധ്യതയെന്ന്‌ കേന്ദ്ര രഹസ്യാന്വെഷണ വിഭാഗം മുന്നറിയിപ്പ്‌ നല്‍കി. കേരള-തമിഴ്‌നാട്‌ ഡിജിപിമാര്‍ക്കാണ്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുളളത്‌. ജമ്മു കാശ്‌മീര്‍ വിമാനത്താവളത്തില്‍ 2021 ജൂണ്‍ 27ന്‌ നടന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ പാശ്ചാത്തലത്തിലാണ്‌ മുന്നറിയിപ്പ്‌

കഴിഞ്ഞ ഏതാനം മാസങ്ങളായി കേരളത്തിന്‍റെ തീരപ്രദേശം ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്‌ സംസ്ഥാനത്ത ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കുന്നതിനായി ഡ്രോണ്‍ റിസേര്‍ച്ച ലബോറട്ടറി സ്ഥാപിക്കുമെന്ന്‌ കഴിഞ്ഞ ദിവസം ഡിജിപി അനില്‍കാന്ത്‌ അറിയിച്ചിരുന്നു.കേരളത്തില്‍ ഐസിസ്‌ സാന്നിദ്ധ്യമുണ്ടെന്ന്‌ മുന്‍ ഡിജിപി ലോക്‌നാഥ്‌ ബഹ്‌റയുടെ പ്രസ്‌താവനയും ഇതിന്‌ സാധുത നല്‍കുന്നു. തമിഴ്‌നാട്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന അല്‍ഉമ്മ പോലുളള സംഘടനകളുടെ സാന്നിദ്ധ്യവും കോയമ്പത്തൂര്‍, തരുച്ചിറപ്പളളി കന്യാകുമാരി മറ്റ്‌ തെക്കന്‍ ജില്ലകളിലെ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്‌. ഇതിന്റെ കൂടി പാശ്ചാത്തലത്തിലാണ്‌ മുന്നറിയിപ്പ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *