റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വർണക്കടത്ത് അനുബന്ധ കുറ്റകൃത്യങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി കെ വി സന്തോഷ് കുമാറാണ് കേസ് അന്വേഷിക്കുക.

സംസ്ഥാനത്ത് മുമ്പ് നടന്ന സ്വർണകടത്തുമായി ബന്ധപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലടക്കമുള്ള അനുബന്ധ കുറ്റകൃത്യങ്ങളാണ് വീണ്ടും പരിശോധിക്കുക. മോഷണം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച എഫ്‌ഐആർ തയ്യാറായിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അടക്കം അന്വേഷണത്തിന്റെ ഭാഗമാകും.

സംസ്ഥാനത്തെ സ്വർണക്കടത്ത് മാഫിയകളുടെ പ്രവർത്തനങ്ങൾ ഗൗരവമായാണ് കാണുന്നതെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിരീക്ഷണത്തിന് നിയോഗിക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *