കേരളത്തിൽ നിലവിൽ ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നില്ലെന്ന് ലോക് നാഥ് ബഹറ

തിരുവനന്തപുരം: ഐഎസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട്മെന്റ് ശ്രമം തുടർന്നേക്കാമെങ്കിലും നിലവിൽ കേരളം സുരക്ഷിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നും വിരമിക്കുന്ന ലോക്‌നാഥ് ബെഹ്റ.

2016-2017 കാലത്ത് കേരളത്തിൽ നിന്നും ഐഎസ് റിക്രൂട്ട്മെന്റ് നടന്നിരുന്നു. പിന്നീട് നടന്ന റിക്രൂട്ട്മെന്റ് ശ്രമങ്ങളെ പൊലീസിന് തടയാൻ സാധിച്ചിട്ടുണ്ട്. ഐഎസ് ലക്ഷ്യം വെക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇവിടെ ഉയർന്ന വിദ്യാഭ്യാസ നിലവാരമുള്ളതിനാൽ അവർ കേരളത്തിൽ നിന്നും കൂടുതൽ റിക്രൂട്ട്മെന്റ് സാധ്യത ആലോചിക്കാനിടയുണ്ട്. പക്ഷേ അത് തടയുന്നതിന് സംസ്ഥാനത്തെ പൊലീസ് സംവിധാനം സുസജ്ജമാണെന്നും ബെഹ്‌റ 30/06/21 ബുധനാഴ്ച മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞു.

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ബൈഹ്‌റയ്ക്ക് ഔദ്യോഗിക പരേഡോടെ യാത്രയയപ്പ് നല്‍കുന്ന ചടങ്ങുകള്‍ പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ പുരോഗമിക്കുകയാണ്. വിരമിക്കുമ്പോള്‍ ദുഖമോ വിഷമമോ ഇല്ലെന്നും താന്‍ കൃത്യമായി ജോലി ചെയ്‌തെന്നും ബെഹ്‌റ പറഞ്ഞു. കേരളം മികച്ച ഇടമാണെന്നും സാമൂഹിക മാറ്റത്തിന് ഊന്നല്‍ കൊടുത്ത് പൊലീസ് സേനയില്‍ നിരവധി മാറ്റത്തിന് താന്‍ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നും ബെഹ്‌റ പറഞ്ഞത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

Share
അഭിപ്രായം എഴുതാം