ആലപ്പുഴ: ആലപ്പുഴ കരുവാറ്റ പ്രഥമീകാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കാന്‍ വന്ന 65 കാരന് മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടുതവണ വാക്‌സിന്‍ കുത്തിവയ്‌പ് നല്‍കി. കരുവാറ്റ ഇടയിലില്‍പറമ്പില്‍ ഭാസ്‌കരനാണ് ഒരുദിവസം രണ്ട്‌ഡോസ് നല്‍കിയത്.
വാക്‌സിന്‍ നല്‍കാന്‍ ആശുപത്രിയില്‍ രണ്ട് കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. ആദ്യ കൗണ്ടറിലെത്തിയ ഭാസകരന് വാക്‌സിനെടുത്തശേഷം വിശ്രമ മുറിയിലേക്ക് പോകുന്നതിന് പകരം രണ്ടാമത്തെ കൗണ്ടറിലേക്കാണ് പോയത്. അവിടെയെത്തിയ ഭാസ്‌കരന് വീണ്ടും വാക്‌സിന്‍ കുത്തിവയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് രക്ത സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും മൂത്രതടസം നേരിടുകയും ചെയ്‌തതോടെ ഇദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശയ വിനിമയത്തിലുണ്ടായ തകരാറാണ് കാരണം എന്ന് ജീവനക്കാര്‍ പറയുന്നു. ഭാര്യയും വാര്‍ഡ് മെമ്പറും ആക്ഷേപവുമായി കംഗത്തെത്തി. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരണം തേടി.