റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തനിക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കില്ലെന്നും പാർട്ടിയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും അര്‍ജ്ജുന്‍ ആയങ്കി; ഫോണ്‍ അടക്കമുള്ള തെളിവുകള്‍ അർജുൻ നശിപ്പിച്ചതായി കസ്റ്റംസ്

June 29, 2021 - 3:41 pm

കൊച്ചി: തനിക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കില്ലെന്നും നിരപരാധിയാണെന്നും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായി കസ്റ്റംസ് ചോദ്യം ചെയ്യുന്ന അര്‍ജ്ജുന്‍ ആയങ്കി. പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും മാധ്യമങ്ങളും കസ്റ്റംസും ചേര്‍ന്ന് പലതും കെട്ടിച്ചമക്കുകയാണെന്നും അര്‍ജ്ജുന്‍ ആയങ്കി പറഞ്ഞു.

‘എന്റെ നിരപരാധിത്വം ഞാന്‍ തെളിയിച്ചോളും. നിങ്ങള്‍ പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴക്കരുത്.’ അര്‍ജ്ജുന്‍ ആയങ്കി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം അര്‍ജുന്‍ ആയങ്കി കളവ് പറയുന്നുവെന്നാണ് കസ്റ്റംസിന്റെ പ്രതികരണം. അര്‍ജുന്റെ മൊഴി വിശ്വാസത്തില്‍ എടുക്കാന്‍ കഴിയില്ല. മുഹമ്മദ് ഷഫീക്ക് നേരത്തെ വാങ്ങിയ പണം വാങ്ങാനാണ് താന്‍ വിമാനത്താവളത്തില്‍ എത്തിയതെന്നാണ് അര്‍ജുന്‍ പറയുന്നത്. അര്‍ജുന്‍ ഫോണ്‍ അടക്കമുള്ള തെളിവുകള്‍ നശിപ്പിച്ചുവെന്നും കസ്റ്റംസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *