കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 2019ല്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനത്തില്‍ എസ്എഫ്ഐക്കാരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന്റെ ജനലുകള്‍ അടിച്ചുപൊട്ടിച്ച യുവാവ് പോലീസ് പിടിയിലായി. കൊട്ടാരക്കര ആണ്ടൂര്‍ തണ്ണിവിള വീട്ടില്‍ 26 കാരനായ കിരണ്‍ ഷാജി ആണ് 2 വര്‍ഷത്തിനു ശേഷം പിടിയിലായത്. എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗവും കുസാറ്റില്‍ എസ്എഫ്ഐ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. മാത്രമല്ല കുസാറ്റ് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ വിദ്യാര്‍ഥിയായിരുന്നു കിരണ്‍. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
2019 ഫെബ്രുവരി 5ന് വൈകിട്ട് 5.1ന് പോലീസ് സ്റ്റേഷന്റെ ഭിത്തിയിലെ 2 ജനല്പാളികളുടെ ഗ്ലാസുകള്‍ കിരണ്‍ കൈകൊണ്ട് അടിച്ചു പൊട്ടിച്ചിരുന്നു. 5,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്

