ന്യൂഡല്‍ഹി: രണ്ടാംതരംഗംപോലെ കോവിഡിന്റെ മൂന്നാംതരംഗം അതിരൂക്ഷമാവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍.) ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠന റിപ്പോര്‍ട്ട്.നേരത്തേ രോഗമുണ്ടായപ്പോള്‍ ലഭിച്ച പ്രതിരോധശേഷി മുഴുവനായും നശിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയാലേ ഭയക്കേണ്ടതുള്ളുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിരോധ കുത്തിവെപ്പ് വേഗത്തില്‍ നടപ്പാക്കുന്നത് വ്യാപനതോത് കുറയ്ക്കും. ഒരാളില്‍നിന്ന് നാലോ അഞ്ചോ ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യത ഉരുത്തിരിഞ്ഞാലേ ഇനി ഒരു തരംഗമുണ്ടാവൂവെന്നും പഠനത്തില്‍ പറയുന്നു.
കോവിഡിന്റെ മൂന്നാംതരംഗം അതിരൂക്ഷമാവില്ലെന്ന് ഐ.സി.എം.ആര്‍
