റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോക്ടര്‍മാര്‍ക്കെതിരെയുളള കയ്യേറ്റം ദൗര്‍ഭാഗ്യകരമെന്ന്‌ ഹൈക്കോടതി

June 26, 2021 - 8:07 am

കൊച്ചി : ഡോക്ടര്‍മാര്‍ക്കുനേരെ നടക്കുന്ന കയ്യേറ്റവും, അസഭ്യവര്‍ഷവും ദൗര്‍ഭാഗ്യകരമെന്ന്‌ ഹൈക്കോടതി. മാവേലിക്കരയില്‍ ഡോക്‌ടറെ മര്‍ദ്ദിച്ച കേസില്‍ പോലീസുകാരന്‌ ജാമ്യം നല്‍കികൊണ്ടുളള ഉത്തരവിലാണ്‌ കോടതിയുടെ പരാമര്‍ശം. മഹാമാരിക്കാലത്ത്‌ ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗം വിസ്മരിക്കാനാവാത്തതാണെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗപൂര്‍ണമായ ഇടപെടലാണ്‌ കോവിഡ്‌ പിടിച്ചുനിര്‍ത്തിയതെന്നും കോടതി നിരീക്ഷിച്ചു.

ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ പോലീസുകാരനെ അറസ്‌റ്റ്‌ ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നതിനിടെയാണ്‌ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്‌. കൊച്ചി മെട്രോപോലീസിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ അഭിലാഷ്‌ ചന്ദ്രനാണ്‌ ജാമ്യം ലഭിച്ചത്‌. അഭിലാഷിന്റെ മാതാവ്‌ കോവിഡ്‌ ബാധിച്ച മരിച്ചതിനെ തുടര്‍ന്ന്‌ ഡോക്ടറെ ഇയാള്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *