ആലപ്പുഴ: അക്കൗണ്ടിംഗ്, ജി.എസ്.ടി. കോഴ്സുകൾ വീടുകളിരുന്ന് ഓൺലൈനായി പഠിക്കാൻ അവസരം. ജിഎസ്ടി അക്കൗണ്ട്സ് അസിസ്റ്റന്റ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കോഴ്സുകളാണ് അസാപ് കേരളസംഘടിപ്പിക്കുന്നത്. ജിഎസ്ടി അക്കൗണ്ട്സ് അസിസ്റ്റന്റ് കോഴ്‌സിന് 106 മണിക്കൂറാണ് കാലാവധി. 9000 രൂപയാണ് ഫീസ്, ബി.എ. ഇക്കണോമിക്‌സ്, ബി.കോം, ബി.ബി.എ., ബി.എസ് സി. കണക്ക് ആണ് യോഗ്യത. അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് കോഴ്‌സിന് 150 മണിക്കൂറാണ് ദൈർഘ്യം. 12100 രൂപയാണ് ഫീസ്. ബി.എ. ഇക്കണോമിക്‌സ്, ബി.കോം, ബി.ബി.എ., ബി.എസ് സി. കണക്ക് ആണ് യോഗ്യത. വിശദവിവരത്തിനും രജിസ്‌ട്രേഷനും http://asapkerala.gov.in/?q=node/1235 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.



